റിസർവേഷൻ ചെയ്തവർക്കുപോലും സിനിമകാണാൻ സീറ്റില്ല; മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ഡെലിഗേറ്റുകളുടെ പ്രതിഷേധം

Spread the love

തിരുവനന്തപുരം: സിനിമ കാണാൻ സീറ്റില്ലാത്തതില്‍ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ഡെലിഗേറ്റുകളുടെ പ്രതിഷേധം. സിറാത്ത്‌ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. 30% റിസർവ് ചെയ്യാത്തവർക്ക് സീറ്റ് ഉണ്ടായിട്ടും നല്‍കാത്തതാണ് പ്രതിഷേധത്തിന് കാരണം.

video
play-sharp-fill

എന്നാൽ റിസർവേഷൻ ചെയ്തവർക്കും സീറ്റ്‌ കിട്ടിയില്ലെന്നും പരാതിയുണ്ട്. റിസർവേഷൻ ചെയ്തവർ മണിക്കൂറുകളോളം ക്യൂ നിന്നിട്ടും സീറ്റ് ലഭിച്ചില്ലെന്നാണ് പരാതി. ഐ‌എഫ്‌എഫ് വേദിയായ ശ്രീ തിയേറ്ററിലാണ് പ്രതിഷേധം ഉണ്ടായത്.