ഇത് ഒറ്റയ്ക്ക് മത്സരിച്ച്‌ നേടിയ വിജയം; മഹാരാജാസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ തകര്‍പ്പൻ വിജയം കരസ്ഥമാക്കി എസ്.എഫ് ഐ; കുപ്രചരണങ്ങള്‍ക്കെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ രോക്ഷം കൂടിയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നത്; രാഷ്ട്രീയ പകപോക്കലിനായി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മഹത്തായ ഒരു കോളജിന്റെ പാരമ്പര്യത്തെയാണ് ചോദ്യം ചെയ്തത്; ഇത് അതിനുള്ള തിരിച്ചടിയെന്ന് എസ്.എഫ്.ഐ നേതൃത്വം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എസ്.എഫ്.ഐ ആയാല്‍ പിന്നെ പരീക്ഷ എഴുതാതെ തന്നെ വിജയിക്കാമെന്ന രാഷ്ട്രീയ പ്രചരണത്തിന്റെ പ്രഭവ കേന്ദ്രമായ മഹാരാജാസ് കോളജില്‍ കോളജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ തകര്‍പ്പൻ വിജയം കരസ്ഥമാക്കി എസ്.എഫ് ഐ.

തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ ജനറല്‍ സീറ്റുകളിലും എസ്.എഫ്.ഐയാണ് വിജയിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിച്ച്‌ നേടിയ വിജയമാണിതെന്നതും ശ്രദ്ധേയമാണ്. കുപ്രചരണങ്ങള്‍ക്കെതിരായ വിദ്യാര്‍ത്ഥികളുടെ രോക്ഷം കൂടിയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ പകപോക്കലിനായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മഹത്തായ ഒരു കോളജിന്റെ പാരമ്ബര്യത്തെയാണ് ചോദ്യം ചെയ്തതെന്നും അതിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നുമാണ് എസ്.എഫ്.ഐ നേതൃത്വവും ചൂണ്ടിക്കാട്ടുന്നത്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പഠിക്കുന്ന കാമ്ബസ് എന്ന നിലയിലും ആര്‍ഷോയെ പ്രതിക്കൂട്ടിലാക്കിയാണ് പ്രധാന പ്രചരണം നടന്നത് എന്നതിനാലും മഹാരാജാസിലെ തിരഞ്ഞെടുപ്പിനെ അതീവ താല്‍പ്പര്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റു നോക്കിയിരുന്നത്. കെ.എസ്.യുവിനെ മുൻ നിര്‍ത്തി ചില കേന്ദ്രങ്ങളാണ് എസ്.എഫ്.ഐക്ക് എതിരെ പ്രവര്‍ത്തിച്ചതെന്ന ആരോപണമാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്.

ഏതാനും ദിവസങ്ങള്‍ക്കു മുൻപ് കണ്ണൂര്‍ സര്‍വ്വകലാശാലക്ക് കീഴില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോഴും ബഹുഭൂരിപക്ഷം കോളജുകളിലും വിജയിച്ചത് എസ്.എഫ്.ഐ ആയിരുന്നു. ഇപ്പോള്‍ മഹാരാജാസ് ഉള്‍പ്പെടെ എം.ജി സര്‍വ്വകലാശാലക്കു കീഴിലെ കോളജുകളിലും എസ്.എഫ്.ഐ വമ്ബൻ വിജയം നേടിയിരിക്കുകയാണ്. മറ്റു കാമ്ബസുകളിലും പൊളിഞ്ഞു പാളീസായ മാര്‍ക്ക് ലിസ്റ്റ് വിവാദം ഉള്‍പ്പെടെയാണ് പ്രധാനമായും പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തിയിരുന്നത്.

സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 129 കോളേജുകളില്‍ 112 ഇടത്തും എസ് എഫ് ഐ വിജയിച്ചു. എറണാകുളം ജില്ലയില്‍ 46 ല്‍ 37ഉം, കോട്ടയം 38 ല്‍ 36ഉം, ഇടുക്കി 27ല്‍ 22ഉം, ആലപ്പുഴയില്‍ 1ല്‍ 1ഉം, പത്തനംതിട്ട 17 ല്‍ 16ഉം കോളേജുകളില്‍ എസ് എഫ് ഐ യൂണിയൻ നയിക്കും.

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ എസ് എഫ് ഐ വിജയിച്ച ക്യാമ്പസുള്‍

കോട്ടയം ജില്ലയിലെ ശ്രീ മഹാദേവ കോളേജ്, സെന്റ് സേവിയേഴ്‌സ് കൊതവറ, തലയോലപ്പറമ്പ് DB കോളേജ്, കീഴൂര്‍ DB കോളേജ്, IHRD ഞീഴൂര്‍, ദേവമാത കോളേജ്, CSI ലോ കോളേജ്, STAS പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പൻ കോളേജ്, SME ഗാന്ധിനഗര്‍ കോളേജ്, ICJ പുല്ലരിക്കുന്ന്, ടീച്ചര്‍ എഡ്യൂക്കേഷൻ കുടമാളൂര്‍, സെന്റ് തോമസ് പാലാ, സെന്റ് സ്റ്റീഫൻസ് ഉഴവൂര്‍, ടീച്ചര്‍ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട, MES ഈരാറ്റുപേട്ട, സെന്റ് ജോര്‍ജ് അരുവിത്തറ, ഹെൻറി ബേക്കര്‍ കോളേജ് മേലുകാവ്, MES എരുമേലി, ശ്രീശബരീശ കോളേജ് മുരിക്കുംവയല്‍, IHRD കാഞ്ഞിരപ്പള്ളി, SD കോളേജ് കാഞ്ഞിരപ്പള്ളി, SVR NSS വാഴൂര്‍, പിജിഎം കോളേജ്, സെന്റ്‌ മേരിസ് കോളേജ് മണര്‍കാട്, SN കോളേജ് ചാന്നാനിക്കാട്, IHRD പുതുപ്പള്ളി, KG കോളേജ് പാമ്ബാടി, Mes കോളേജ് പുതുപ്പള്ളി, ഗവണ്മെന്റ് കോളേജ് നാട്ടകം, CMS കോളേജ് കോട്ടയം, ബസലിയസ് കോളേജ്, SN കോളേജ് കുമരകം, NSS കോളേജ് ചങ്ങനാശ്ശേരി, PRDS കോളേജ്, അമാൻ കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ എസ് എഫ് ഐ യൂണിയൻ നേടി.

എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജ് എറണാകുളം, ഗവ : ലോ കോളേജ് എറണാകുളം, ആല്‍ബര്‍ട്സ് കോളേജ് എറണാകുളം, കൊച്ചിൻ കോളേജ് കൊച്ചി, നിര്‍മ്മല കോളേജ് മുവാറ്റുപുഴ, സിയന്ന ഇടക്കൊച്ചി, അക്വിനാസ് ഇടക്കൊച്ചി, ഗവ:ആര്‍ട്സ് തൃപ്പൂണിത്തുറ, ആര്‍. എല്‍. വി തൃപ്പുണിത്തുറ, എസ് എസ് കോളേജ് പൂത്തോട്ട, നിര്‍മ്മല കോളേജ് മൂവാറ്റുപുഴ, സെന്റ് ജോര്‍ജ് കോളേജ് മൂവാറ്റുപുഴ, എസ്.എസ്. വി ഐരാപുരം, സ്റ്റാസ് കോളേജ് ഇടപ്പള്ളി, എം എ കോളേജ് കോതമംഗലം, മാര്‍ എലിയാസ് കോളേജ് കോതമംഗലം, ഐ ജി കോളേജ് കോതമംഗലം, ഐ എം പി സി കോതമംഗലം, മൗണ്ട് കാര്‍മല്‍ കോതമംഗലം, സെന്റ് കുര്യാക്കോസ് പെരുമ്ബാവൂര്‍, കെ എം എം ആലുവ, സെന്റ് ആൻസ് അങ്കമാലി, ഡിസ്റ്റ് കോളേജ് അങ്കമാലി, എസ് എൻ എം മാലിയൻകര, ഐ. എച്. ആര്‍. ഡി പറവൂര്‍, ഗവ:കോളേജ് എളംകുന്നപ്പുഴ, എസ്. എൻ കോളേജ് കവളങ്ങാട്, അറഫ കോളേജ് മുവാറ്റുപുഴ, കെ. എം എം തൃക്കാക്കര, എം ഇ എസ് കുന്നുകര, എം. ഇ. എസ് എടത്തല, കെ എം ഇ എ കൊണ്ടോട്ടി എന്നീ കോളേജുകളില്‍ എസ് എഫ് ഐ ചരിത്ര വിജയം സ്വന്തമാക്കി.

ഇടുക്കി ജില്ലയില്‍ തിരഞ്ഞടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ അടിമാലി എംബി കോളേജ്, നെടുംങ്കണ്ടം എംഇഎസ് കോളേജ് യൂണിയൻ കെ.എസ്.യു വില്‍ നിന്ന് എസ്‌എഫ്‌ഐ തിരികെ പിടിച്ചു. നോമിനേഷൻ നല്‍കിയപ്പോള്‍ തന്നെ 10 കോളേജില്‍ എതിരില്ലാതെ വിജയിച്ചിരുന്നു. ഗവണ്മെന്റ് കോളേജ് കട്ടപ്പന, ഐഎച്ച്‌ആര്‍ഡി മുട്ടം, സെന്റ് ജോസഫ് അക്കാദമി മുട്ടം, എസ്‌എസ്‌എം കോളേജ് രാജക്കാട്, ഐഎച്ച്‌ആര്‍ഡി കുട്ടിക്കാനം, എൻഎസ്‌എസ് കോളേജ് രാജകുമാരി, ജവഹര്‍ലാല്‍ നെഹ്‌റു കോളേജ് തൂക്കുപാലം,എസ്‌എൻ ട്രസ്റ്റ്‌ പാമ്ബന്നാര്‍, എസ്‌എൻ ആര്‍ട്സ് ആന്റ് സയൻസ് കോളേജ് പീരുമേട്, ബി.എഡ് കോളേജ് കുമളി എന്നിവടങ്ങളിലാണ് എതിരില്ലാതെ മുഴുവൻ സീറ്റിലും വിജയിച്ചുകൊണ്ട് യൂണിയൻ നേടിയത്. ന്യൂമാൻ കോളേജ് തൊടുപുഴ, അല്‍ അസ്ഹര്‍ ആര്‍ട്സ് കോളേജ് പെരുമ്ബള്ളിച്ചിറ, അല്‍ അസ്ഹര്‍ ലോ കോളേജ് പെരുമ്ബള്ളിച്ചിറ, സെന്റ് ജോസഫ് കോളേജ് മൂലമറ്റം, ഗവണ്മെന്റ് കോളേജ് മൂന്നാര്‍, ഗവണ്മെന്റ് കോളേജ് ശാന്തൻപാറ, ഹോളിക്രോസ് പുറ്റടി, IHRD കോളേജ് മറയൂര്‍, കാര്‍മല്‍ഗിരി കോളേജ് അടിമാലി, സെൻറ് ആന്റണിസ് പെരുവന്താനം എന്നിവിടങ്ങളില്‍ യൂണിയൻ വിജയിച്ചുകൊണ്ട് ഉജ്വല വിജയം നേടി.

പത്തനംതിട്ട ജില്ലയില്‍ ഗവര്‍മെന്റ് കോളേജ് ഇലന്തൂര്‍, STAS കോളേജ് ചുട്ടിപ്പാറ, SALS കോളേജ് പത്തനംതിട്ട, ST THOMAS COLLEGE കോഴഞ്ചേരി, IHRD കോളേജ് അയിരൂര്‍, ST THOMAS കോളേജ് റാന്നി, ST THOMAS കോളേജ് ഇടമുറി, SAS കോളേജ് കോന്നി, ST THOMAS കോളേജ് തവളപ്പാറ, SNDP കോളേജ് കിഴക്കുപുറം, MUSILIAR കോളജ് കോന്നി, VNS കോളേജ് കോന്നി, BAM കോളേജ് മല്ലപ്പള്ളി, DB കോളേജ് തിരുവല്ല, മാര്‍ത്തോമാ കോളേജ് തിരുവല്ല, CAC പത്തനംതിട്ട എന്നിവിടങ്ങളില്‍ എസ് എഫ് ഐ യൂണിയൻ നേടി.

ആലപ്പുഴ ജില്ലയില്‍ എം ജി ക്ക്‌ കീഴിലെ ഏക കോളേജായ എടത്വ സെൻ്റ് അലഷ്യസ് കോളേജില്‍ മുഴുവൻ സീറ്റിലും വിജയിച്ചു.

(തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതികരണങ്ങള്‍ കാണുക )