play-sharp-fill
ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിൽ  നിരോധിച്ച വെളിച്ചെണ്ണ ; സ്ഥാപനത്തിന് 7 ലക്ഷം പിഴയിട്ട് കളക്ടർ ; ആളുകൾക്ക് ദേഹാസ്വാസ്ഥ്യം, അനുഭവപ്പെട്ടതിനെ  തുടർന്ന് പരിശോധന നടത്തുകയായിരുന്നു

ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ ; സ്ഥാപനത്തിന് 7 ലക്ഷം പിഴയിട്ട് കളക്ടർ ; ആളുകൾക്ക് ദേഹാസ്വാസ്ഥ്യം, അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു

ഇടുക്കി: ഇടുക്കിയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ ചുമത്തി.

‘കേരശക്തി’ വെളിച്ചെണ്ണ വിതരണം ചെയ്ത ഷിജാസ് എന്ന സ്ഥാപന ഉടമ 7 ലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് ഇടുക്കി ജില്ലാകളക്ടർ ഉത്തരവിട്ടിരിക്കുന്നത്.

ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.