കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ചു കയറി അപകടം; 49 കാരന് ദാരുണാന്ത്യം ; ഗുരുതര പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Spread the love

ഇടുക്കി: കട്ടപ്പന പുലിയന്മല മലയോര ഹൈവേയിൽ ചപ്പാത്ത് കരിന്തരുവിക്ക് സമീപം കെഎസ്ആർടിസി ബസിന് പിന്നിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

കോഴിമല കാട്ടുമറ്റത്തിൽ സന്തോഷ്‌ (49) ആണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്.