അടിമാലിയില്‍ വിനോദസഞ്ചാരികളുടെ കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു; 2 യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

Spread the love

ഇടുക്കി: അടിമാലിയില്‍ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേർക്ക് പരിക്കേറ്റു.

video
play-sharp-fill

കാറില്‍ സഞ്ചരിച്ച യുവാക്കള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തില്‍ കാർ പൂർണമായി തകർന്നു. അടിമാലിയില്‍ നിന്ന് ചേർത്തലയ്ക്ക് പോയ ബസും കോട്ടയത്തേക്ക് പോയ വിനോദ സഞ്ചാരികളുടെ കാറുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group