
ഇടുക്കിയിൽ മധ്യവയസ്കനു നേരെ ആസിഡ് ആക്രമണം
സ്വന്തം ലേഖകൻ
ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശിയും മെഡിക്കല്‍ ഷോപ്പ് ഉടമയുമായ ലൈജുവിനാണ് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റത്.ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ സ്ഥാപനത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ലൈജുവിന്‍റെ കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ലൈജുവിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0