ഇടുക്കി മാങ്കുളത്ത് കാപ്പി വിളവെടുപ്പിനിടെ കാട്ടാന ആക്രമണം; ആക്രമണത്തില്‍ കർഷകന് ഗുരുതര പരിക്ക്;പരിക്കേറ്റ കർഷകനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

ഇടുക്കി: ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശന്‍ പി കെയ്ക്കാണ് പരിക്കേറ്റത്.

video
play-sharp-fill

കാപ്പി വിളവെടുക്കുന്നതിനിടയിലാണ് സംഭവം. കാട്ടാനക്കൂട്ടത്തെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സതീശന്‍ വീഴുകയും വീണുകിടന്ന സതീശന്റെ കാലില്‍ കാട്ടാന ചവിട്ടുകയുമായിരുന്നു.

കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കാട്ടാനയെ തുരത്തിയ ശേഷം പരിക്കേറ്റയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group