വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ പുലി കടിച്ചു കൊന്നു;കണ്ടെത്തിയത് പാതി ഭക്ഷിച്ച മൃതദേഹം ;കൊല്ലപ്പെട്ടത് അസം സ്വദേശികളുടെ മകന്‍; 8 മാസത്തിനിടെ പുലിയെടുത്ത് 3 കുരുന്നു ജീവനുകൾ

Spread the love

വാല്‍പ്പാറ : തമിഴ്നാട് വാല്‍പ്പാറയില്‍ അഞ്ച് വയസുകാരനെ പുലി കൊന്നു. വാല്‍പ്പാറ അയ്യര്‍പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈഫുള്‍ ആണ് മരിച്ചത്. അസം സ്വദേശികളുടെ കുട്ടിയാണ്.

video
play-sharp-fill

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

പാതി ഭക്ഷിച്ച മൃതദേഹ ഭാഗമാണ് തേയില തോട്ടത്തില്‍ കണ്ടെത്തിയത്. മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് മാസത്തിനിടെ മൂന്ന് കുട്ടികളെയാണ് പുലി പിടിച്ചത്