
തൊടുപുഴ: തൊടുപുഴയിൽ എം ഡി എം എയുമായി നിർമ്മാണ കരാറുകാരൻ പിടിയിൽതൊടുപുഴ പട്ടയം കവല സ്വദേശി റഷീദാണ് പിടിയിലായത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം ഡി എം എയും .23 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.
തൊടുപുഴയിലടക്കമുള്ള വി ഐ പികൾക്കിടയിൽ റഷീദ് രാസലഹരിയുടെ വിൽപ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനാൽ കുറച്ച് നാളുകളായി റഷീദ് പൊലീസിന്റെ നിരീഷണത്തിലായിരുന്നു.
ഇന്നലെ രാത്രി ഇയാൾ ലഹരി കച്ചവടത്തിനായി തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് തൊടുപുഴ പൊലീസും ഡി വൈ എസ് പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ഇയാളുടെ മുറിയിൽ പരിശോധന നടത്തി. പരിശോധനയിൽ അഞ്ച് ഗ്രാമോളം എം ഡി എം എയും .23 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


