
ഇടുക്കി: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. രാവിലെ മറയൂർ ടൗണിൽ ഇറങ്ങിയ കാട്ടുപോത്ത് വ്യാപക നാശനഷ്ടമുണ്ടാക്കി. കാട്ടുപോത്തിനെ തുരത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.
രാവിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ നാട്ടുകാർ ബഹളം വെച്ച് തുരത്താൻ ശ്രമിച്ചതോടെ ആണ് വിരണ്ടോടി പഞ്ചായത്ത് ഓഫീസിലേക്ക് കയറിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിൽ കയറിയ കാട്ടുപോത്തിനെ ഏറെ പണിപ്പെട്ട് പുറത്തിറക്കി.
തിനിടെ സമീപത്തെ ഹോട്ടൽ, ബാങ്ക് എന്നിവിടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കി. പിന്നെ മറയൂർ ടൗണിനോട് ചേർന്നുള്ള കുമുട്ടാംകുടി ആദിവാസി ഉന്നതിയിലേക്ക് നീങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉന്നതിയിലെ താമസക്കാരായ ലക്ഷ്മി, സെൽവി എന്നിവർക്ക് ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവർക്കും പ്രാഥമിക ചികിത്സ നൽകിയശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാവുന്ന പശ്ചാത്തലത്തിൽ, കോൺഗ്രസ് പ്രവർത്തകർ മറയൂർ – പുതുമൽപേട്ട അന്തർ സംസ്ഥാനപാത ഉപരോധിച്ചു. എൽഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്.



