
നിക്ഷേപ തുക തിരികെ നൽകിയില്ല: കട്ടപ്പനയിൽ ബാങ്കിനു മുൻപിൽ വ്യാപാരി ജീവനൊടുക്കി
ഇടുക്കി: കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌തു. കട്ടപ്പന മുളങ്ങാശേരിയിൽ സാബുവാണ് (56) റൂറൽ ഡെവലപ്പ്‌മെൻ്റ് കോർപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ജീവനൊടുക്കിയത്. ഇന്ന് രാവിലെ എട്ടോടെയായിരുന്നു ബാങ്കിലെ ഗോവണിക്ക് സമീപം സാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ 7.30ഓടെ വീട്ടിൽ നിന്ന് ബാങ്കിലേക്ക് ഇറങ്ങിയിരുന്നു. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. 5 ലക്ഷം രൂപ ഇദ്ദേഹം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. നിക്ഷേപതുക തിരികെ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതിനാൽ തവണകളായി മാസംതോറും നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രീതിയിൽ പണം നൽകുന്നു.
സാബുവിൻ്റെ ഭാര്യ ചികിത്സയുടെ ഭാഗമായി തൊടുപുഴ ആശുപത്രിയിലാണ്. ചികിത്സയ്ക്ക് പണമില്ലാത് കാരണം സാബു ഇന്നലെയും ബാങ്കിലെത്തിത്. തുടർന്ന് ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായി. പണം തിരികെ കിട്ടാത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം. സാബുവിൻ്റെ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
