ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെ ബട്ടർഫ്ലൈ വാല്‍വ് ഉടൻ തുറക്കും:തൊടുപുഴയും മുവാറ്റുപുഴയും ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പവർ ഹൗസില്‍ നിന്നുള്ള കനാലിലൂടെ ഏത് സമയത്തും വെള്ളം പുറത്തേക്ക് ഒഴുക്കാനിടയുണ്ട്.

Spread the love

ഇടുക്കി: ഇടുക്കി ജലവൈദ്യുത
നിലയത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെ ബട്ടർഫ്ലൈ വാല്‍വ് ഉടൻ തുറക്കും. ജനറേറ്ററുകള്‍ വീണ്ടും പ്രവർത്തനത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്.
പെൻസ്റ്റോക്ക് പൈപ്പില്‍ വെള്ളം നിറയ്ക്കുന്ന പ്രക്രിയ വിജയകരമായി പൂർത്തിയായതിനാല്‍,

video
play-sharp-fill

നാളെ വൈകിട്ടോടെ വൈദ്യുതി ഉല്‍പ്പാദനം വീണ്ടും തുടങ്ങാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നിലവില്‍ വിവിധ ഘട്ടങ്ങളിലായുള്ള ട്രയല്‍ റണ്‍ നടത്തി വരുന്നു.

അറ്റകുറ്റപ്പണി പൂർത്തിയായതിനെ തുടർന്ന് തൊടുപുഴയും മുവാറ്റുപുഴയും ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പവർ ഹൗസില്‍ നിന്നുള്ള കനാലിലൂടെ ഏത് സമയത്തും വെള്ളം പുറത്തേക്ക് ഒഴുക്കാനിടയുണ്ട്. ഇതോടൊപ്പം മലങ്കര ഡാമിന്റെ ഷട്ടറുകളും തുറക്കപ്പെടുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി നവംബർ 12 മുതല്‍ ഇടുക്കി ജലവൈദ്യുത നിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനം താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു. കമ്മീഷനിംഗിന് ശേഷം ഇത്രയും ദൈർഘ്യമേറിയ അറ്റകുറ്റപ്പണി നടത്തുന്നത് അപൂർവമാണ്. രണ്ട് ജനറേറ്ററുകളിലേക്കും വെള്ളം എത്തിക്കുന്ന ഇൻലെറ്റ് വാല്‍വിന്റെ സീലുകള്‍ മാറ്റുന്നതും ബട്ടർഫ്ലൈ വാല്‍വില്‍ കണ്ടെത്തിയ ചോർച്ച പരിഹരിക്കുന്നതുമാണ് പ്രധാനമായും നടത്തപ്പെട്ടത്.

അറ്റകുറ്റപ്പണിക്ക് മുൻപ് പെൻസ്റ്റോക്ക് പൈപ്പിലെ വെള്ളം പൂർണ്ണമായും ഒഴിവാക്കിയ ശേഷമാണ് പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ഘട്ടങ്ങളും പൂർത്തിയായതോടെ ജലവൈദ്യുത നിലയം വീണ്ടും പ്രവർത്തനക്ഷമമാകാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ്.