ഇടുക്കിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ 7060 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു; സി വിജിൽ ആപ്പ് വഴി ലഭിച്ചത് 259 പരാതികൾ; സാമൂഹ്യ മാദ്ധ്യമങ്ങളിൽ 20 ചട്ടലംഘനങ്ങൾ കണ്ടെത്തി

Spread the love

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ 7060 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച 595 പ്രചാരണ സാമഗ്രികളും പൊതുസ്ഥലങ്ങളിൽ നിന്ന് 6462 പോസ്റ്ററുകളും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ നിന്നായി മൂന്ന് പോസ്റ്ററുകളുമാണ് ഇതുവരെ നീക്കം ചെയ്തത്.

video
play-sharp-fill

സി വിജിൽ ആപ്പ് വഴി 259 പരാതികളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാദ്ധ്യമങ്ങളിൽ 20 ചട്ടലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവ സൈബർ പൊലീസിന് കൈമാറി.