നായാട്ടിലെ മികവിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു ; ജയിൽമോചിതനായി തയ്യൽക്കാരനും പ്രഭാഷകനുമായി;വെള്ളത്തൂവൽ സ്റ്റീഫൻ കേരളത്തെ വിറപ്പിച്ച മറ്റൊരു തയ്യൽക്കാരൻ

Spread the love

തൊടുപുഴ: മുൻ മുഖ്യ വി.എസ്. അച്യുതാനന്ദനെ പോലെ ഒരു തയ്യൽക്കാരനായിരുന്നു വിടവാങ്ങിയ നക്സൽ വെള്ളത്തൂവൽ സ്റ്റീഫനും. വി.എസ്. ജനകീയ വിപ്ലവകാരിയായിരുന്നെങ്കിൽ സ്റ്റീഫൻ തോക്കിൻ കുഴലിലൂടെ വിപ്ലവം വരുമെന്ന് വിശ്വസിച്ച് കൊല്ലാനും മരിക്കാനും ഇറങ്ങി തിരിച്ച നക്സൽബാരിയും.

video
play-sharp-fill

പിന്നീട് ആത്മീയതയിലേക്കും സുവിശേഷ പാതയിലേക്കും തിരിഞ്ഞെങ്കിലും മരിക്കുംവരെയും ആ വിപ്ലവവീര്യത്തിന് കുറവുണ്ടായിട്ടില്ല. 1971ൽ വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജോസഫിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

മാങ്കടവിൽ തൊഴിലാളികളെ പീഡിപ്പിക്കുകയും സർക്കാർ ഭൂമി കൈയേറി കൃഷി നടത്തുകയും ചെയ്തഒരു എസ്റ്റേറ്റ് മുതലാളിയെ കൊല്ലാനായിരുന്നു നക്സലുകൾ പദ്ധതിയിട്ടത്. എന്നാൽ സംഭവ ദിവസം മുതലാളി സ്ഥലത്തില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ സംഘം മുതലാളിയുടെ സുഹൃത്തായ ജോസഫിന്റെ വീട്ടിലെത്തി. തോക്കുകൾ കരസ്ഥമാക്കുകയായിരുന്നു ലക്ഷ്യം. കതക് പൊളിച്ച് അകത്ത് കടന്ന സംഘം ജോസഫിന്റെ തോക്കുകൾ കൈവശപ്പെടുത്തി.

എന്നാൽ ആരോഗ്യവാനായ ജോസഫ് നക്സലുകളെ നേരിട്ടു. ഇതോടെ ജോസഫിനെ ആക്രമിച്ച് വെട്ടിപരിക്കേൽപ്പിച്ച ശേഷം സംഘം സ്ഥലംവിട്ടു. രക്തംവാർന്ന് ജോസഫ് മരിക്കുകയായിരുന്നു.കോട്ടയം ജില്ലയിലെ കങ്ങഴയിൽ നിന്ന് വെള്ളത്തൂവലിലേക്ക് കുടിയേറിയതാണ് സ്റ്റീഫന്റെ കുടുംബം.

കുടുംബത്തിലെ ആൺകുട്ടികളിൽ മൂത്ത മകനായിരുന്നു. ചെറുപ്പത്തിൽ പത്ര ഏജന്റായിരുന്ന അച്ഛൻ സഖറിയയെ സഹായിച്ചു. തയ്യൽക്കാരനായിരുന്നു സഹോദരിയുടെ ഭർത്താവാണ് സ്റ്റീഫനെ തുന്നൽ പഠിപ്പിക്കുന്നത്.

പിതാവിന്റെ പാത പിന്തുടർന്നാണ് കമ്മ്യൂണിസ്റ്റുകാരനായത്. പാർട്ടി പിളർന്നപ്പോൾ സി.പി.ഐയ്ക്കൊപ്പമാണ് നിന്നത്. പിന്നീടാണ് നക്സലിസത്തിൽ ആകൃഷ്ടനായത്. ഒളിവിൽ പ്രവർത്തിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം വിപ്ലവ ഗ്രൂപ്പുകൾ കെട്ടിപ്പടുത്തു.

നിരവധി ഓപ്പറേഷനുകളിലും നേരിട്ടും അല്ലാതെയും പങ്കാളിയായി. 1977മുതൽ 1985വരെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ജയിൽ മോചിതനായ ശേഷം ചേലച്ചുവട്ടിൽ തയ്യൽ ജോലി തുടർന്നു. ഒപ്പം സുവിശേഷ രംഗത്തും പ്രവർത്തിച്ചു. രോഗബാധിതനായി കോതമംഗലം വടാട്ടുപാറയിൽ മകൾക്കൊപ്പം താമസിക്കവേയാണ് അന്ത്യ