
കുമളി: തേക്കടി തടാകത്തിൽ ബോട്ട് സവാരിയ്ക്കായി പോകുന്നതിനിടെ കാൽവഴുതി വീണ് വിദേശ വിനോദ സഞ്ചാരിക്ക് പരിക്ക് .കാലിൽ പൊട്ടലേറ്റതിനെ തുടർന്ന് ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം എറണാകുളത്തേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം.ബ്രിട്ടൻ ബർമിംഗാം സ്വദേശിനി അഞ്ചേല കരോലിൻ മരിയ (65)യ്ക്കാണ് പരിക്കേറ്റത്. മൂന്നംഗ സംഘത്തോടൊപ്പം ബോട്ട് സവാരിയ്ക്കായി ബോട്ടിനു സമീപത്തേക്ക് നീങ്ങുമ്പോഴായിരുന്നു അപകടം.
തടാകത്തിലെ വെള്ളം വറ്റിയഭാഗത്തെ മണലിൽ ചവിട്ടിയതോടെ നില തെറ്റി വീഴുകയായിരുന്നു.
കെ.ടി.ഡി.സിയുടെ ബോട്ടിൽ സവാരി നടത്താനാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നത്. വനം വകുപ്പ് ആംബുലൻസ് എത്തി.പരിക്കേറ്റ വിനോദ സഞ്ചാരിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


