ഇടുക്കിയില്‍ കോഴിഫാമുകളില്‍ അജ്ഞാത ജീവിയുടെ ആക്രമണം; അറുനൂറോളം കോഴികള്‍ ചത്തു; ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ്

Spread the love

ഇടുക്കി: മാങ്ങാത്തൊട്ടി ടൗണിന് സമീപത്തെ കോഴിഫാമുകളില്‍ അജ്ഞാത ജീവിയുടെ ആക്രമണം. അക്രമത്തിൽ അറുനൂറോളം കോഴികള്‍ ചത്തു. പ്രദേശത്തെ കർഷകരായ ഇടിക്കുഴിയില്‍ വർഗീസ്, പനച്ചിക്കല്‍ വിജയൻ എന്നിവരുടെ ഫാമുകളിലാണ് ആക്രമണമുണ്ടായത്.

video
play-sharp-fill

കാട്ടുപൂച്ചയോ സമാനമായ മറ്റ് വന്യമൃഗങ്ങളോ ആകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

വർഷങ്ങളായി ഫാം നടത്തിവരുന്ന വർഗീസിന്റെ അഞ്ഞൂറിലധികം കോഴികളെയാണ് രാത്രി എട്ടു മണിയോടെ അജ്ഞാത ജീവി കൊന്നൊടുക്കിയത്. ചില കോഴികളെ ഭക്ഷിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ പുലർച്ചെ മൂന്നു മണിയോടെയാണ് വിജയന്റെ ഫാമിലും ആക്രമണമുണ്ടായത്. ഇവിടെ അമ്പതോളം കോഴികള്‍ ചത്തു.

സംഭവമറിഞ്ഞ് വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മാസങ്ങള്‍ക്ക് മുൻപ് മമ്മട്ടിക്കാനത്തും സമാനമായ രീതിയില്‍ രണ്ടായിരത്തോളം കോഴികളെ പൂച്ചപ്പുലി കൊന്നൊടുക്കിയിരുന്നു.

ദുരിതത്തിലായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനല്‍കി.