
ഇടുക്കി: മൂവാറ്റുപുഴ വാഴക്കുളത്ത് ജയിലേക്ക് കൊണ്ടുപോകും വഴി രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ.കവർച്ച കേസ് പ്രതികളായ ശ്രീമന്ദ മണ്ഡൽ, സനത് മണ്ഡൽ എന്നിവരാണ് രക്ഷപ്പെട്ടത്. ഇതില്‍ ശ്രീമന്ദ മണ്ഡലാണ് പിടിയിലായത്.
മൂവാറ്റുപുഴയ്ക്ക് സമീപം വാഴക്കുളത്താണ് സംഭവം. കോടതിയിൽ ഹാജരാക്കി സബ് ജയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മൂവാറ്റുപുഴ പൊലീസിന്റെ സഹായത്തോടെ വാഴക്കുളം പൊലീസ് പ്രദേശത്ത് പരിശോധന തുടരുകയാണ്.
ഇരുവരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഒന്നരലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായിരുന്നു ഇരുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


