ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് വിനോദസഞ്ചാരി മരിച്ചു

Spread the love

 

ഇടുക്കി: ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് കൊക്കയിൽ വീണത്. വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു എന്നാണ് വിവരം. മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു. പുലർച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം പുറത്ത് എടുത്തത്.