video
play-sharp-fill

ഇടുക്കിയിലെ കാട്ടാന ശല്യം: വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്; വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും

ഇടുക്കിയിലെ കാട്ടാന ശല്യം: വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്; വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും

Spread the love

സ്വന്തം ലേഖിക

ഇടുക്കി: കാട്ടാന ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും.

സര്‍ക്കാര്‍ നിയോഗിച്ച വനംവകുപ്പ് നോഡല്‍ ഓഫീസറായ ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് ആര്‍.എസ് അരുണിന്‍റെ നേതൃത്വത്തില്‍ ദേവികുളത്തുള്ള മൂന്നാര്‍ ഡി.എഫ്.ഒ.ഓഫീസിലാണ് യോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടില്‍ നിന്നുള്ള ആര്‍.ആര്‍.ടി. സംഘവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരും യോഗത്തില്‍ പങ്കെടുക്കും.

വനം, പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പ്രശ്നബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ആര്‍.ആര്‍.ടി.സംഘത്തിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

അപകടകാരികളായ ആനകളെ പിടികൂടേണ്ടി വന്നാല്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാനാണ് യോഗം.