
ഇടുക്കി: ജനങ്ങളുടെ പ്രശ്‍നങ്ങള്‍ക്ക് പരിഹാരം കാണേണ്ട അധികാരികള്‍ തന്നെ അവരെ അപമാനിക്കുന്ന അവസ്ഥയാണ്.
കാട്ടാനശല്യത്തിന് പരിഹാരം തേടി വനം വകുപ്പിനെ സമീപിച്ച കർഷകനെ അപമാനിച്ചതായി ആക്ഷേപം. ഇടുക്കി കാന്തല്ലൂർ തലച്ചോർ കടവില്‍ സ്വദേശി രമേഷിനാണ് ദുരനുഭവം ഉണ്ടായത്.
വിഷയത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി രമേഷ് രംഗത്തെത്തി.
കാട്ടാനശല്യത്തിന് പരിഹാരം തേടി വനം വകുപ്പിനെ സമീപിച്ച കർഷകനോട് അക്ഷയ കേന്ദ്രത്തില്‍ പരാതിനല്‍കാൻ നിർദേശിച്ചതായാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനം വകുപ്പിനെ സമീപിക്കുമ്പോള്‍ നടപടികള്‍ക്ക് പകരം നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാനാണ് നിർദേശമെന്നാണ് രമേഷ് ഉള്‍പ്പടെയുള്ള കർഷകരുടെ ആരോപണം. കാട്ടാന ശല്യം മൂലം ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയാണെന്നും എങ്ങനെ ജീവിക്കും എന്നറിയില്ലെന്നും ഇവർ പറയുന്നു.