
ഇടുക്കി പഴയരിക്കണ്ടം പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു
സ്വന്തം ലേഖകൻ
ഇടുക്കി: പഴയരിക്കണ്ടം പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതിനിടെ പതിമൂന്നുകാരൻ മുങ്ങിമരിച്ചു. പൊന്നെടുത്താൻ മുതലക്കുഴിയിൽ അജീഷിന്റെ മകൻ അഭിമന്യു (13) ആണ് മരിച്ചത്.
ഏറെനേരം കഴിഞ്ഞിട്ടും അഭിമന്യു വെള്ളത്തിൽ നിന്നും മുകളിലേക്ക് വരാത്തത് കണ്ട് കൂട്ടുകാർ ബഹളം വയ്ക്കുകയായിരുന്നു. ഇത് കേട്ട് സമീപത്ത് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് അഭിമന്യുവിനെ വെള്ളത്തിനടിയിൽ നിന്നും കണ്ടെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കഞ്ഞിക്കുഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
കഞ്ഞിക്കുഴി റോസ്മെഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിമന്യു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.