
ഇടുക്കി : കഞ്ഞിക്കുഴി സ്വദേശിയായ വ്യവസായി മനു പി മാത്യുവിനെതിരെ ഭർതൃപീഡന പരാതിയുമായി അഭിഭാഷക. ഇരിങ്ങാലക്കുട സ്വദേശിനി തെരേസ മിഷേല്‍ ആണ് പരാതി നൽകിയത്.
വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതല്‍ ക്രൂരമർദ്ദനമാണ് നേരിട്ടതെന്നും വിവാഹത്തിനുശേഷം ബെംഗളൂരുവിലേക്ക് താമസം മാറിയെന്നും അവിടെ മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും അഭിഭാഷകപറഞ്ഞു. ഗർഭിണിയായ മൂന്നാം മാസം ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചുവെന്നും യുവതി ആരോപിക്കുന്നു.
കാട്ടൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകില്ല എന്നും ആരോപണം ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും പരാതി നല്‍കാൻ ഒരുങ്ങുകയാണ് അഭിഭാഷകയായ യുവതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



