video
play-sharp-fill
ഇടുക്കി വണ്ടിപ്പെരിയാറിൽ പോലീസ് ഉദ്യോഗസ്ഥർ വനത്തിൽ കുടുങ്ങി; റാന്നി സ്റ്റേഷൻ പരിധിയിലെ പോക്സോ കേസ് പ്രതിയെ അന്വേഷിച്ചു പോയ നാലം​ഗസംഘമാണ്  വനത്തിൽ കുടുങ്ങിയത്

ഇടുക്കി വണ്ടിപ്പെരിയാറിൽ പോലീസ് ഉദ്യോഗസ്ഥർ വനത്തിൽ കുടുങ്ങി; റാന്നി സ്റ്റേഷൻ പരിധിയിലെ പോക്സോ കേസ് പ്രതിയെ അന്വേഷിച്ചു പോയ നാലം​ഗസംഘമാണ് വനത്തിൽ കുടുങ്ങിയത്

സ്വന്തം ലേഖകൻ

ഇടുക്കി: വണ്ടിപ്പെരിയാറിൽ പ്രതിയെത്തേടിപ്പോയ 4 പോലീസ് ഉദ്യോഗസ്ഥർ വനത്തിൽ കുടുങ്ങി.

റാന്നി സ്റ്റേഷൻ പരിധിയിൽ പോക്സോ പ്രതിയെ അന്വേഷിച്ചു പോയ റാന്നി പോലീസ് സംഘമാണ് വനത്തിൽ കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് പേരുള്ള സംഘത്തിലെ നാലു പേരെയാണ് കാണാതായത്. വണ്ടിപ്പെരിയാർ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതാണ് തെരച്ചിലിന് തടസ്സമാകുന്നത്.