video
play-sharp-fill

ഇടുക്കി വണ്ടിപ്പെരിയാറില്‍ പെണ്‍പുലിയെ ചത്തനിലയില്‍ കണ്ടെത്തി; ഏകദേശം മൂന്ന് വയസ് പ്രായം ഉള്ള പെണ്‍പുലിയുടെ ജഡമാണ് കണ്ടെത്തിയത്

ഇടുക്കി വണ്ടിപ്പെരിയാറില്‍ പെണ്‍പുലിയെ ചത്തനിലയില്‍ കണ്ടെത്തി; ഏകദേശം മൂന്ന് വയസ് പ്രായം ഉള്ള പെണ്‍പുലിയുടെ ജഡമാണ് കണ്ടെത്തിയത്

Spread the love

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറില്‍ പെണ്‍പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം മഞ്ചുമലയിലാണ് സംഭവം.

ഏകദേശം മൂന്ന് വയസ് പ്രായം ഉള്ള പെണ്‍പുലിയുടെ ജഡമാണ് കണ്ടെത്തിയത്. പുലിയുടെ ശരീരത്തില്‍ മുറിവുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണ കാരണം കണ്ടെത്താന്‍ കഴിയൂവെന്ന് എരുമേലി റേഞ്ച് ഓഫിസര്‍ പറഞ്ഞു. തേക്കടിയിലെ വനംവകുപ്പ് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന ജഡം നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

പുഴയ്ക്കക്കരെ മറ്റൊരു പുലിയെ കണ്ടതായി വാച്ചര്‍ വനപാലകരോട് പറഞ്ഞിട്ടുണ്ട്. അതേസമയം പ്രദേശത്ത് രണ്ട് പുലികളെ കണ്ടതായും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നാലോളം വളര്‍ത്തു മൃഗങ്ങളെ പുലി പിടിച്ച നിലയില്‍ കണ്ടെത്തിയതായും പ്രദേശവാസികള്‍ പറഞ്ഞു. ഇത് സംബന്ധിച്ച്‌ പരിശോധന നടത്തുമെന്ന് എരുമേലി റേഞ്ച് ഓഫീസര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group