
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി വണ്ടന്‍മേട് മാലിയിൽ മെഷീന്‍ വാള്‍ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടെ കാല് മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വള്ളക്കടവ് ജ്യോതി നഗര്‍ സ്വദേശി പുതിയാപറമ്പില്‍ തോമസ് ജോസഫ് ആണ് മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ചത്.
ഏലം എസ്റ്റേറ്റിലെ സൂപ്പര്‍ വൈസറായിരുന്ന തോമസ് ജോസഫിന് രണ്ടു അതിഥി തൊഴിലാളികളോടൊപ്പം മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുറിച്ചിട്ട തടി കഷണങ്ങള്‍ തൊഴിലാളികള്‍ ചുമന്ന് കൊണ്ടു പോയ നേരത്ത് വാള്‍ ഉപയോഗിച്ച് ഇയാള്‍ തനിയെ തടി മുറിക്കുന്നതിനിടയില്‍ ഇടത്തേ കാലില്‍ വാള്‍ കൊണ്ട് മുറിയുകയായിരുന്നു. കാല്‍ പൂര്‍ണ്ണമായും അറ്റുപോകാറായ അവസ്ഥയില്‍ മുറിവേറ്റതോടെ രക്തം വാര്‍ന്നു പോയാണ് തോമസിന് മരണം സംഭവിച്ചത്.
തൊഴിലാളികള്‍ തിരികെ എത്തിയപ്പോള്‍ മുറിവേറ്റ് കിടക്കുന്ന തോമസിനെ കാണുകയും റോഡിലെത്തിച്ച് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കട്ടപ്പന സ്വകാര്യ ആശൂപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.



