video
play-sharp-fill
ഇടുക്കി ഉടുമ്പൻചോലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ ഗുരുതരമായി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ഒളിവിൽ പോയ പ്രതികൾ  രഹസ്യ സങ്കേതത്തിൽ നിന്നും പിടിയിൽ; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേകത സംഘം അതിവിദഗ്ധമായും സാഹസികമായും നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്

ഇടുക്കി ഉടുമ്പൻചോലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ ഗുരുതരമായി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ഒളിവിൽ പോയ പ്രതികൾ രഹസ്യ സങ്കേതത്തിൽ നിന്നും പിടിയിൽ; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേകത സംഘം അതിവിദഗ്ധമായും സാഹസികമായും നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്

സ്വന്തം ലേഖകൻ

ഇടുക്കി: മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ ഗുരുതരമായി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതികൾ പിടിയിൽ.ഉടുമ്പൻചോല സ്വദേശിയും പൊതുപ്രവർത്തകനുമായ മുരുകനെ ആണ് പ്രതികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

പ്രതികളായ ചതുരംഗപ്പാറ വട്ടപ്പാറ കാറ്റൂതി ഭാഗത്ത് പാണ്ടിമാക്കൽ റോണി (20) , ചതുരംഗപ്പാറ വട്ടപ്പാറ കാറ്റൂതി ഭാഗത്ത് രാംകോ എസ്റ്റേറ്റിൽ സൂര്യ(18) , വട്ടപ്പാറ സുരക്കട കുത്തുന്നത് വീട്ടിൽ അലക്സ് എന്ന മനു( 22 ), ചതുരംഗപ്പാറ വട്ടപ്പാറ മേക്കോണത്ത് അഖിൽ (22) ,ചതുരംഗപ്പാറ വട്ടപ്പാറ കാറ്റൂതി ഭാഗത്ത് തൊട്ടിക്കാട്ടിൽ ബേസിൽ എന്ന ചാത്തൻ ബേസിൽ( 21) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേകത സംഘം നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിൽ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ മുരുകൻ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഈ കഴിഞ്ഞ ജനുവരി 15 ആം തീയതി വൈകുന്നേരം മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് പ്രതികൾ എട്ടുപേർ സംഘം ചേർന്ന് വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.ഇതിലെ പ്രധാന പ്രതികളായ അഞ്ചു പേർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം ഒളിവിൽ പോയിരുന്നു.

ചതുരംഗപ്പാറ വട്ടപ്പാറ നരിക്കുന്നേൽ എബിൻ (20), ചതുരംഗപ്പാറ വട്ടപ്പാറ പുത്തൻപുരയ്ക്കൽ വിഷ്ണു എന്ന നഞ്ഞപിഞ്ഞ (28) ചെമ്മണ്ണാർ പാറപ്പെട്ടിയിൽ അരുൺ (20) വയസ്സ് എന്നിവരെ ഉടുമ്പഞ്ചോല എസ് ഐ അബ്‌ദുൾഖനി എഎസ്ഐ വിജയകുമാർ എന്നിവർ അടങ്ങുന്ന പോലീസ് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയിരുന്ന പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നത് കൊണ്ട് പോലീസിനെ ഇവരെ കണ്ടെത്തുക ദുഷ്കരമായിരുന്നു.

തുടർന്ന് ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം
കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേകത സംഘം നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിൽ പ്രതികൾ ബംഗളൂരുവിലേക്കും അവിടെനിന്ന് മൈസൂരിലേക്കും കടന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിൽ എത്തിയ അന്വേഷണസംഘം അതിവിദഗ്ധതമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ പിടിയിലായത്.

പ്രതികൾ മൈസൂരിന് സമീപം ഉള്ള വാഹനം പോലും കടന്നു ചെല്ലാത്ത ഒരു കുഗ്രാമത്തിൽ രഹസ്യ സങ്കേതത്തിൽ ഒളിവിൽ കഴിയവേ ആണ് അന്വേഷണസംഘം അവിടെ കടന്നു ചെന്ന് ദിവസങ്ങൾ താമസിച്ച് അതി വിദഗ്ധമായും സാഹസികമായും നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ SI സജിമോൻ ജോസഫ്, SCPO മാരായ, സിനോജ് ജോസഫ്, സിനോജ് പി. ജെ CPO അനീഷ് വി കെ എന്നിവർ ചേർന്ന് പിടികൂടിയത്