ഇടുക്കിയില്‍ പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ നായ കടിച്ചു

Spread the love

ഇടുക്കി: ഇടുക്കിയില്‍ പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസണ്‍വാലി പഞ്ചായത്ത് രണ്ടാം വാർഡിലാണ് സംഭവം. പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.

video
play-sharp-fill

ഇന്ന് രാവിലെ പ്രവർത്തകർക്കൊപ്പം പ്രചരണത്തിറങ്ങിയതായിരുന്നു. വോട്ട് തേടി പഞ്ചായത്തിലെ ഒരു വീട്ടില്‍ കയറിയപ്പോള്‍ നായ കെട്ടഴിഞ്ഞു കിടക്കുകയായിരുന്നു. കൂട്ടില്‍ ഇട്ടിട്ടുണ്ടായിരുന്നില്ല. ആളുകളെ കണ്ടപ്പോള്‍ നായ പാഞ്ഞടുക്കുകയായിരുന്നു.

ജാൻസിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകർ ഓടി. ജാൻസി ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടി. വൈകിട്ടോടെ മണ്ഡലത്തില്‍ വീണ്ടും പ്രചരണം ആരംഭിക്കുമെന്ന് ജാൻസി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group