ഇടുക്കിയിൽ ആദിവാസികള്‍ക്ക് വിതരണം ചെയ്ത സര്‍ക്കാരിൻ്റെ ഭക്ഷ്യ കിറ്റില്‍ നിരോധിച്ച വെളിച്ചെണ്ണ; ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി

Spread the love

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ ആദിവാസികള്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യ കിറ്റില്‍ നിരോധിച്ച വെളിച്ചെണ്ണ.

കേര സുഗന്ധി എന്ന നിരോധിത വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ വീതമുള്ള പാക്കറ്റാണ് വിതരണം ചെയ്തത്.

മായം കലര്‍ന്ന നിരോധിത വെളിച്ചെണ്ണയാണെന്ന് മനസിലാക്കാതെ ഇതുപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു.