
ഇടുക്കി: റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ.
ഇടുക്കി തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുതലക്കോടം സ്വദേശി ജെയ്‌സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിർമിക്കാൻ റോഡരികില്‍ എടുത്ത കുഴിയില്‍ വീണാണ് അപകടമുണ്ടായത്.
ഒരു മാസമായി കുഴി മൂടാതെ ഇട്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.പിഡബ്ല്യുഡിയുടെ അനാസ്ഥയാണ് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഴി മൂടണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവികൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു.



