സ്വന്തം ലേഖകൻ
ഇടുക്കി: നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഏലക്ക മോഷ്ടിച്ചു.കുമളിയിലേക്ക് കൊണ്ടുപോവുകയായിരുന്ന 200 കിലോ ഉണക്ക ഏലക്കയാണ് നഷ്ടമായത്.ഏകദേശം നാലേമുക്കാല്‍ ലക്ഷം രൂപ വില വരുന്നതാണിത് ഇന്നലെ രാത്രിയാണ് ഏലക്ക മോഷണം നടക്കുന്നത്.ചെമ്മണ്ണാറില്‍നിന്ന്, കുമളിയിലെ ലേല ഏജൻസിയിലേക്ക് ഏലക്കയുമായി പോവുകയായിരുന്നു ലോറി.
നെടുങ്കണ്ടതിന് സമിപം ചേന്പളത്ത് കഴിഞ്ഞതോടെ അധികം തിരക്കില്ലാത്ത സ്ഥലത്ത് ഡ്രൈവര്‍ കുമരേശ്വൻ അല്‍പ്പനേരം ലോറി നിര്‍ത്തിയിട്ടിരുന്നു. ഈ സമയം മോഷ്ടാവ് കയര്‍ അറുത്ത് മാറ്റി നാല് ചാക്ക് ഏലക്കാ റോഡിലേക്ക് ഇടുകയായിരുന്നു. പിന്നാലെ വെള്ള കാറിലെത്തിയ സംഘം ഈ ചാക്കുകള്‍ എടുത്തുകൊണ്ട് പോയെന്നും കരുതുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാക്ക് താഴേക്ക് ഇട്ടപ്പോള്‍ അതിലൊന്ന് പൊട്ടി ഏലക്കാ റോഡില്‍ ചിതറിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സംഭവം ലോറി ഏജൻസിയില്‍ അറിയിക്കുന്നത്. അപ്പോഴേക്കും ലോറി പാന്പാടുംപാറയില്‍ എത്തിയിരുന്നു. നെടുംകണ്ടം പൊലീസ് അന്വേഷണം തുടങ്ങി. നെടുങ്കണ്ടം – കുമളി റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിക്കുകയാണ് പൊലീസ്.