video
play-sharp-fill

നവംബർ അഞ്ചിന്  സൈറൺ മുഴങ്ങും , ആരും പരിഭ്രാന്തരാകരുത് ; മുന്നറിയിപ്പുമായി  ജില്ലാ കളക്ടർ

നവംബർ അഞ്ചിന്  സൈറൺ മുഴങ്ങും , ആരും പരിഭ്രാന്തരാകരുത് ; മുന്നറിയിപ്പുമായി  ജില്ലാ കളക്ടർ

Spread the love

ഇടുക്കി: നവംബര്‍ അഞ്ചിന് സൈറന്‍ മുഴങ്ങും. എന്നാൽ  അതുകേട്ട് ആരും പരിഭ്രാന്തരാവരുതെന്ന  മുന്നറിയിപ്പുമായി  ഇടുക്കി ജില്ലാ കളക്ടര്‍. രാവിലെ എട്ടിനും വൈകുന്നേരം അഞ്ചിനും  ഇടയ്ക്കാണ് സൈറന്‍ കേള്‍ക്കുകയെന്നും കളക്ടര്‍ അറിയിച്ചു.

വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായാണ് ഈ സൈറണ്‍ മുഴക്കുന്നത്. ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍ റണ്‍ ആണ് നവംബര്‍ അഞ്ചിന്  നടക്കുക.