video
play-sharp-fill

ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കായി  കരാറിന്റെ 20 ശതമാനം  അഡ്വാന്‍സ് നല്‍കും; കുറഞ്ഞ നിരക്കില്‍ സ്ത്രീകളെ എത്തിച്ച്‌ നല്‍കുമെന്ന പരസ്യ വാചകത്തിൽ അകപ്പെട്ട് പതിനായിരങ്ങൾ കൊടുത്ത് കാത്തിരിക്കും; പുതുവത്സരം പ്രമാണിച്ച്‌ സ്പെഷ്യല്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ രം​ഗത്ത്; നടപടികളെടുക്കാതെ അധികൃതർ

ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കായി കരാറിന്റെ 20 ശതമാനം അഡ്വാന്‍സ് നല്‍കും; കുറഞ്ഞ നിരക്കില്‍ സ്ത്രീകളെ എത്തിച്ച്‌ നല്‍കുമെന്ന പരസ്യ വാചകത്തിൽ അകപ്പെട്ട് പതിനായിരങ്ങൾ കൊടുത്ത് കാത്തിരിക്കും; പുതുവത്സരം പ്രമാണിച്ച്‌ സ്പെഷ്യല്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ രം​ഗത്ത്; നടപടികളെടുക്കാതെ അധികൃതർ

Spread the love

സ്വന്തം ലേഖകൻ
ഇടുക്കി: ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കായി കരാറിന്റെ 20 ശതമാനം അഡ്വാന്‍സ് നല്‍കും. കുറഞ്ഞ നിരക്കില്‍ സ്ത്രീകളെ എത്തിച്ച്‌ നല്‍കുമെന്ന പരസ്യ വാചകത്തിൽ അകപ്പെട്ട് പതിനായിരങ്ങൾ കൊടുത്ത് കാത്തിരിക്കും.എന്നാൽ പറ്റി്കപ്പെടുന്നു എന്നറിയുമ്പോഴേക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ടിരിക്കും. പുതുവത്സരം പ്രമാണിച്ച്‌ സ്പെഷ്യല്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ പരസ്യവാചകത്തിൽ വീണവർ ധാരാളം.

പുതുവത്സരം പ്രമാണിച്ച്‌ നിരക്ക് കുറച്ചിട്ടുണ്ടെന്നും മുമ്പ് അയ്യായിരം മുതല്‍ ഈടാക്കിയിരുന്ന സ്ഥാനത്ത് രണ്ടായിരം രൂപ മുതലാണ് ഈടാക്കുന്നത് എന്നുമാണ് സൈറ്റുകളില്‍ ഇവരുടെ അവകാശ വാദം. ഒരുപാട് പെണ്‍കുട്ടികള്‍ കൈയിലുണ്ടെന്നും ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് അയക്കാമെന്നും അറിയിക്കുകയും ഫോട്ടോ അയക്കുന്നതിനുമുമ്പ് പണം ആവശ്യപ്പെടുകയുമാണ് രീതിയെന്ന് ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തിയ രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കുന്നു.

പരസ്യത്തിനൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ വമ്പന്‍ ഓഫറുകള്‍ അറിയിക്കുമെന്നും മലയാളികള്‍ തന്നെയാണ് ഫോണ്‍ എടുക്കുന്നതെന്നും പറയുന്നു. തുടര്‍ന്ന് ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കായി മുന്‍കൂട്ടി അഡ്വാന്‍സ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ആകെ കരാറിന്റെ 20 ശതമാനം അഡ്വാന്‍സ് നല്‍കിയാല്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നായിരിക്കും വാഗ്ദാനം. ഇത്തരത്തില്‍ പതിനായിരങ്ങളാണ് അഡ്വാന്‍സ് വാങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം നല്‍കി ഇവര്‍ അറിയിക്കുന്ന സ്ഥലത്തെത്തുന്നവരെ കാത്ത് വീണ്ടും ഫോണ്‍വിളിയെത്തുമെന്നും ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് പെട്ടെന്ന് മറ്റൊരു അത്യാവശ്യം വന്നുവെന്നും കൂടുതല്‍ പണം നല്‍കിയാല്‍ വേറെ പെണ്‍കുട്ടിയെ അയക്കാമെന്നുമായിരിക്കും വാഗ്ദാനമെന്നും എന്നാല്‍ വീണ്ടും പണം അയച്ചുകഴിഞ്ഞാല്‍ പിന്നെ ഇവരെ വിളിച്ചാല്‍ ഫോണെടുക്കില്ലെന്നുമാണ് ഇരയായവര്‍ പൊലീസിന് നല്‍കിയ വിവരങ്ങള്‍.

അടുത്തിടെ ഇടുക്കി ജില്ലയിലെ കുമളി, മൂന്നാര്‍, വാഗമണ്‍, കട്ടപ്പന പ്രദേശേങ്ങളിലുള്ള നിരവധി ആളുകള്‍ക്ക് ഈ രൂപത്തില്‍ പണം നഷ്ടപ്പെട്ടതായി വിവരമുണ്ട്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട ഒരാള്‍ പറയുന്നതിങ്ങനെ: ‘മണിക്കൂറിന് മൂവായിരവും ഒരു രാത്രിക്ക് 8000 മുതല്‍ 10,000 രൂപയുമൊക്കെയാണ് സംഘം ആവശ്യപ്പെടുന്നത്. ഗൂഗിള്‍ പേ, ഫോണ്‍ പേ നമ്പരുകളും അയച്ചുനല്‍കും. പണം കിട്ടിയാല്‍ ആവശ്യക്കാര്‍ പറയുന്ന തീയതിയില്‍ പെണ്‍കുട്ടികളെ എത്തിച്ച്‌ നല്‍കുമെന്ന് അറിയിക്കും. മുറിയെടുക്കേണ്ട ഹോട്ടലുകളുടെ വിവരങ്ങളും തരും. ഇവിടെ പോയി മുറിയെടുത്ത് മണിക്കൂറുകള്‍ കാത്തിരുന്നാലും ആരും എത്തില്ല’.

മൂന്നാര്‍ കേന്ദ്രീകരിച്ച്‌ നടന്ന തട്ടിപ്പില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ പണം നഷ്ടപ്പെട്ടതായും നാണക്കേടോര്‍ത്ത് ആരും പരാതി നല്‍കാത്തതിനാല്‍ അന്വേഷണവും നടക്കുന്നില്ലെന്നുമാണ് പറയുന്നത്. സംസ്ഥാനത്തെ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുകള്‍ക്കെതിരെ പൊലീസ് നിരവധി നടപടികള്‍ സ്വീകരിക്കുകയും ഐ ജി യായിരുന്ന എസ് ശ്രീജിതിന്റെ നേതൃത്വത്തില്‍ ഓപെറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ പ്രത്യേക പദ്ധതി തന്നെ നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ഇത്തരക്കാരെ തളക്കാനായിട്ടില്ലെന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

പെണ്‍വാണിഭത്തിന് പുറമെ മയക്കുമരുന്നും യഥേഷ്ടം വിപണം ചെയ്യുന്ന സംഘങ്ങളും സംസ്ഥാനത്ത് പിടിമുറുക്കുന്നു. എസ്‌കോര്‍ട്, മസാജ് തുടങ്ങിയ പേരുകള്‍ പറഞ്ഞ് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയാണ് പല സംഘങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും ടൂറിസ്റ്റുകളും പ്രവാസികളും ബിസിനസുകാരുമടക്കമുള്ളവരാണ് പ്രധാനമായും ഇത്തരക്കാരുടെ ഇരകള്‍.

അനാശാസ്യത്തിന് പിടിയിലാകുന്നവര്‍ പിന്നീട് പുറത്തിറങ്ങി വീണ്ടും അതേ തൊഴിലില്‍ ഏര്‍പെടുന്നത് സാധാരണമാണെന്നും ഇത്തരക്കാരെ കര്‍ശനമായി നിരീക്ഷിക്കുവാനും ഇവര്‍ക്ക് എതിരെയുള്ള കേസുകള്‍ വീഴ്ചയില്ലാതെ നടത്തുന്നതിനും സര്‍കാര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാറില്ലെന്നും ഇതാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.