play-sharp-fill
അതീവ സുരക്ഷാ മേഖലയിലുള്ള ഇടുക്കി ഡാമിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ; മാവോയിസ്റ്റ് തീവ്രവാദ ഭീഷണിയിൽ ഡാം: സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് ചിത്രം പകർത്തിയത് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും

അതീവ സുരക്ഷാ മേഖലയിലുള്ള ഇടുക്കി ഡാമിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ; മാവോയിസ്റ്റ് തീവ്രവാദ ഭീഷണിയിൽ ഡാം: സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് ചിത്രം പകർത്തിയത് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും

സ്വന്തം ലേഖകൻ

തൊടുപുഴ: മാവോയിസ്‌റ്റ് തീവ്രവാദ ഭീഷണി നില നിൽക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കിയുടെ ചിത്രങ്ങളും വീഡിയോയും മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു. കെ എസ് ഇ ബിയുടെയും ഡാം സുരക്ഷ അതോറിറ്റിയുടെയും മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും തന്നെയാണ്. ഇതോടെ ഇടുക്കി ഡാമിന്റെ സുരക്ഷ തന്നെ ഗുരുതര ഭീഷണിയിലായി. ഡാമിലെ രഹസ്യ കേന്ദ്രങ്ങൾ വരെ വ്യക്തമാകുന്ന രീതിയിൽ മലയാള മനോരമ പത്രം വരച്ച മാപ്പും അക്രമികൾക്ക് വഴികാട്ടിയാകുമെന്ന ഭീതിയിലാണ് വൈദ്യുതി വകുപ്പ്.
കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാമിലെ ജല നിരപ്പ് സംഭരണ ശേഷിയുടെ അടുത്ത് എത്തിയതോടെയാണ് മാധ്യമങ്ങൾ കൂട്ടത്തോടെ ഇടുക്കിയിലെത്തിയത്. ഡാം തുറന്നു വിടുമെന്ന പ്രചാരണം ശക്തമായതോടെ അർക്കും ലഭിക്കാത്ത ചിത്രങ്ങൾക്കും , വീഡിയോകൾക്കും , വാർത്തയ്ക്കും വേണ്ടി മാധ്യമങ്ങൾ തമ്മിൽ മത്സരമായി. ഇത്തരം മത്സരത്തിനൊടുവിലാണ് അതീവ സുരക്ഷ മേഖലകളിൽ പോലും ചാനൽ ക്യാമറകൾ കടന്നു കയറിയത്. ഔദ്യോഗിക അവശ്യത്തിനായി ചിത്രങ്ങൾ പകർത്തിയത് കൂടാതെ , സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി ഇടുക്കിയിലെത്തിയ മാധ്യമ പ്രവർത്തകർ മത്സരിച്ച് ഡാമിന്റെ ചിത്രം പകർത്തുകയും ചെയ്തു. ഇതെല്ലാം വലിയ തോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഗൂഗിളിൽ ഇടുക്കി ഡാം എന്ന് സെർച്ച് ചെയ്താൽ അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ഫോട്ടോയും വീഡിയോയും കാണാം. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ എസ് ഇ ബി ഇപ്പോൾ സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കിയത്. കെ എസ് ഇ ബിയുടെ മുന്നറിയിപ്പ് ഇങ്ങനെ –

ജലവൈദ്യുതി നിലയങ്ങളും ജലസംഭരണികളും ഉള്‍.പ്പെടുന്ന പ്രദേശങ്ങള്‍ ഒഫീഷ്യല്‍ സീക്രട്ട്സ് ആക്റ്റ്-1923 അനുസരിച്ച് നിരോധിത മേഖലയില്‍ പെട്ടതായി പ്രഖ്യാപിച്ചിട്ടുള്ളതും അവിടങ്ങളില്‍ ചിത്രങ്ങള്‍ എടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ആക്റ്റ് പ്രകാരം നിരോധിച്ചിട്ടുള്ളതുമാണ്. എന്നാല്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി തുടങ്ങിയ ഡാമുകളിലെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും സാങ്കേതിക വിശദീകരണവും അടക്കം ചില മാധ്യമങ്ങളില്‍ വാര്‍ത്തകളുടെ ഭാഗമായി സംപ്രേഷണം ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിലുള്ള നടപടികള്‍ ഒഫീഷ്യല്‍ സീക്രറ്റ്സ് ആക്റ്റ്-1923 ന്‍റെ ലംഘനമാണ്. ആയതിനാല്‍ ജലവൈദ്യുതി നിലയങ്ങളെയും ഡാമുകളെയും മറ്റ് പ്രതിഷ്ഠാപനങ്ങളെയും സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോഴും സംപ്രേഷണം ചെയ്യുമ്പോഴും, രാജ്യസുരക്ഷക്ക് വിഘാതമാകാത്ത തരത്തിലും ഒഫീഷ്യല്‍ സീക്രട്ട്സ് ആക്റ്റ്-1923ന്‍റെ ലംഘനമില്ലാത്ത തരത്തിലുമുള്ള ചിത്രങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യാനോ പാടുള്ളു എന്ന വിവരം മാധ്യമങ്ങളുടെ ശ്രദ്ധയില്‍. പെടുത്തുകയാണ്.

ഇക്കാര്യത്തില്‍ എല്ലാ മാധ്യമ സുഹൃത്തുക്കളുടെയും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നു