
ഇടുക്കി: കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ഇടുക്കി സീറ്റിനു വേണ്ടിയുള്ള അവകാശവാദത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു.
അവകാശവാദം ഉന്നയിച്ചത് വ്യക്തി താല്പര്യത്തിന് വേണ്ടിയെന്ന് ഒരു വിഭാഗത്തിൻ്റെ ആരോപണം. സീറ്റ് പിടിച്ചെടുക്കണം എന്ന നിലപാടുള്ളത് സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികള്‍ക്കാണെന്ന് കെപിസിസി സെക്രട്ടറി എം.എൻ ഗോപി പറഞ്ഞു.
കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്ന ആവശ്യവുമായി ജില്ലാ യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി രംഗത്ത് വന്നിരുന്നു. ഇത് കേരള കോണ്‍ഗ്രസ് പൂർണമായും തള്ളിയെങ്കിലും വിഷയം ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ ചർച്ചയാവുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോയ് വെട്ടിക്കുഴി ഇടുക്കി സീറ്റ് ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളാണ് അവകാശവാദത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ഉയരുന്ന വിമർശനം. ജില്ലയില്‍ തൊടുപുഴയെ കൂടാതെ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് ഇടുക്കി.
റോഷി അഗസ്റ്റിനെ പരാജയപ്പെടുത്തി ഇത്തവണ തിരികെ വരാൻ ആകുമെന്ന് പ്രതീക്ഷ കേരള കോണ്‍ഗ്രസ് വെച്ചുപുലർത്തുന്നുണ്ട്. വിജയപ്രതീക്ഷ നിലനില്‍ക്കെ കോണ്‍ഗ്രസ് നേതാക്കള്‍ അനാവശ്യ ചർച്ചകള്‍ സൃഷ്ടിക്കുന്നതില്‍ കേരള കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുണ്ട്.



