സാധനം വാങ്ങാൻ കടയിലെത്തി ;കട ഉടമയായ സ്ത്രീയെ ക്രൂര പീഡനത്തിനിരയാക്കി ; ഇടുക്കിയില്‍ അൻപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തിയഞ്ചുകാരന്‍ പിടിയില്‍

Spread the love

ഇടുക്കി: 55 വയസുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത നാല്‍പ്പത്തിയഞ്ചുകാരനെ വണ്ടിപ്പെരിയാറില്‍ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍ കോവില്‍ മാട്ടുംകൂട് സ്വദേശി പുത്തന്‍പുരയ്ക്കല്‍ വിനോദ് ജോസഫാണ് പോലീസ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ പശുമല ആറ്റോരത്ത് താമസിക്കുന്ന അന്‍പത്തിയഞ്ചുകാരിയാണ് പീഡനത്തിന് ഇരയായത്.

video
play-sharp-fill

വീടിനൊപ്പം ഒരു കടയും ഇവര്‍ നടത്തുന്നുണ്ട്. ഇന്നലെ വൈകുന്നേരം 7 മണിയോടെ വിനോദ് ജോസഫ് സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തി. സാധനങ്ങള്‍ എടുക്കാന്‍ അകത്തേക്ക് കയറിയപ്പോള്‍ പുറകെയെത്തിയ വിനോദ് പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ വീടിനു മുകളില്‍ വാടകക്ക് താമസിക്കുന്നയാള്‍ കടയിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഇയാള്‍ പോലീസിനെ വിവരം അറിയിച്ചു.

പീഡനത്തെ തുടര്‍ന്ന് അവശയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയ ശേഷമാണ് വിനോദിനെ വീട്ടില്‍ നിന്നും വണ്ടിപ്പെരിയാര്‍ സിഐ ഫിലിപ്പ് സാമിന്‍റെ നേതൃത്വത്തിലുള്ള സഘം അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബലാല്‍സംഗം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനിരയായ സ്ത്രീയെ പാല ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു