
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 80 വയസ്സുകാരന് 45 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തൊടുപുഴ ഇളംദേശം സ്വദേശിയെയാണ് പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ തൊടുപുഴ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ 18 മാസം കൂടി തടവ് അനുഭവിക്കണം.
2021-ലാണ് കേസിനാസ്പാദമായ സംഭവം. പെണ്‍കുട്ടിയുടെ അച്ഛന് നേരത്തെ മരിച്ചതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ അമ്മയും കുട്ടിയെ ഉപേക്ഷിച്ചുപോയി. ഇതോടെ പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം. പ്രതിയായ 80-കാരന് ഇവരുടെ വീടിനടുത്ത് കട നടത്തുന്നയാളായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് ഇയാള്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.



