
സ്വന്തം ലേഖകൻ
ഇടുക്കി: വൈദികൻ പോക്സോ കേസിൽ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വൈദികൻ പൊലീസ് പിടിയിലായത് പെണ്‍കുട്ടിയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സഹോദരനും ഇടുക്കി ജില്ലാകളക്ടര്‍ക്ക് പരാതി നല്കിയതോടെ.
തങ്കമണി പൊലീസ് ആണ് വൈദികനെതിരെ പോക്‌സോ കേസെടുത്തിരിക്കുന്നത്. സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍, ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്നും അന്വേഷിച്ചു വരികയാണെന്നും തങ്കമണി സി ഐ അറിയിച്ചു. പെണ്‍കുട്ടിയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സഹോദരനും തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ വിവരിച്ച് ഇടുക്കി ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹമോചിതയായ മാതാവ് വിദേശത്ത് ജോലിയുടെ ആവശ്യാര്‍ത്ഥം നാടുവിട്ട് നില്‍ക്കേണ്ട സാഹചര്യം ഉണ്ടായി. തുടർന്ന് മക്കളെ സ്‌കൂള്‍ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കേണ്ടി വന്നു. സാമ്പത്തികമില്ലായ്മയും, തങ്ങളുടെ നിസഹായവസ്ഥയും മനസ്സിലാക്കിയ, വൈദീകന്‍ മകളെ ദുരുദ്ദേശ്യത്തോടെ സമീപിക്കുകയായിരുന്നെന്നെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ ഫീസിന്റെ കാര്യത്തില്‍ വൈദീകന്‍ കൃത്യമായ ഒരു തുക പറഞ്ഞിരുന്നില്ലന്നും കൈയില്‍ ഉള്ളതുപോലെ അടയ്ക്കാനാണ് മാതാവിനോട് നിര്‍ദ്ദേശിച്ചിരുന്നത്. ഇതുപ്രകാരം പ്രവേശന സമയത്ത് ഒരു ലക്ഷം നല്‍കി. പിന്നീട് പണം ആവശ്യപ്പെട്ട് വൈദീകന്‍ കയര്‍ത്ത് സംസാരിച്ചെന്നും ഈ അവസരത്തില്‍ കുറച്ചു തുക കൂടി സ്‌കൂളില്‍ അടച്ചെന്നും പെൺകുട്ടി പരാതിയില്‍ വ്യക്തമാക്കി
.
കഴിഞ്ഞ സ്‌കൂള്‍ വര്‍ഷാരംഭം മുതലാണ് തങ്ങള്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കാന്‍ തുടങ്ങിയതെന്നും വൈദീകനില്‍ നിന്നും ദുരനുഭം നേരിട്ടതിനാല്‍ ഏറെ ഭീതിയോടെയാണ് സ്‌കൂളില്‍ കഴിഞ്ഞിരുന്നതെന്നും പെണ്‍കുട്ടി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സ്‌കൂള്‍ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന വൈദീകനില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷമായി പലതവണ മകള്‍ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നതിനാല്‍ എങ്ങിനെയും ക്ലാസ്സ് പൂര്‍ത്തിയാകുന്നതുവരെ സ്‌കൂളില്‍ തുടരാന്‍ മകളോട് താന്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്‌കൂളില്‍ നിന്നും മാറ്റിയില്ലങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ പറഞ്ഞിരുന്നു. പിന്നീടാണ് പരാതി നല്കാൻ മകളോട് ആവശ്യപ്പെട്ടത്.
മറ്റൊരു സ്‌കൂളില്‍ അഡ്‌മിഷന്‍ ശരിയാക്കാന്‍ റ്റി സി യും അനുബന്ധ രേഖകളും ചോദിച്ചപ്പോൾ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ അവ നല്കാൻ കൂട്ടാക്കിയില്ലെന്നും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.