ഇടുക്കി രാമക്കല്‍മേട്ടില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും ചന്ദനതടികള്‍ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: രാമക്കൽമേട്ടിൽ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും ചന്ദനതടികൾ കണ്ടെത്തി. ഇരുപത് ചെറിയ തടിക്കഷണങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാമക്കൽമേടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയിരുന്നു.

ഈ മരങ്ങളുടെ ഭാഗങ്ങളാണെന്നാണ് കണ്ടെത്തിയതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം, സ്വകാര്യ വ്യക്തികളുടെ ഏലത്തോട്ടത്തിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ച സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുമളി റേഞ്ചിലെ കല്ലാർ സെക്ഷനിൽ നിന്നുള്ള വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. എട്ടു മരങ്ങൾ കഴിഞ്ഞ ദിവസം മുറിച്ചതായാണ് പ്രാഥമിക പരിശോധനിയിൽ കണ്ടെത്തിയിക്കുന്നത്.

തടിക്ക് കാതൽ ഇല്ലാത്തതിനാൽ ഭൂരിഭാഗവും ഉപേക്ഷിച്ചു പോകുകയാണ് ചെയ്തത്. മുമ്പ് മുറിച്ച മരത്തിൻറെ കുറ്റിയും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതികൾ രാമക്കൽമേട് മേഖലയിലുള്ളവർ തന്നെയാണെന്നാണ് വനംവകുപ്പിൻറെ പ്രാഥമിക നിഗമനം. ഇവരെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പല്ലാട്ട് രാഹുൽ, സഹോദരി രാഖി എന്നിവരുടെ കൃഷിയിടത്തിൽ നിന്നാണ് ചന്ദന മരങ്ങൾ മുറിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം പോലീസും അന്വേഷണം നടത്തുന്നുണ്ട്.