video
play-sharp-fill

അതിതീവ്ര മഴ : ഇടുക്കിയിൽ ജാഗ്രതാ നിർദ്ദേശം

അതിതീവ്ര മഴ : ഇടുക്കിയിൽ ജാഗ്രതാ നിർദ്ദേശം

Spread the love

ഇടുക്കി:വീണ്ടും മഴ ശക്തമാകുന്നതോടെ ഇടുക്കിയിൽ അതീവ ജാഗ്രതാ നിർദ്ദേശം. രാത്രി തോരാതെ പെയ്ത മഴക്ക് രാവിലെ അൽപ്പ ശമനമുണ്ടായങ്കിലും നിലവിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണെന്നാണ് വിവരം. 71.04 എം എം ആണ് ഇപ്പോൾ ഇടുക്കിയിലെ ശരാശരി മഴ. നിലവിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി പെയ്യുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മൂന്ന് ദിവസമായി മാറി നില്‍ക്കുന്ന മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോയവരോട് മടങ്ങിയെത്താന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ താല്കാലിമായി നിർത്തിവെച്ച രാജപുരം റിലീഫ് ക്യാമ്പ് വീണ്ടും ആരംഭിച്ചു.

ഇടവിട്ട് ചെയ്യുന്ന മഴ വരും മണിക്കൂറുകളിൽ ശക്തമായാൽ ഇടുക്കി മലയോരത്ത് വലിയ രീതിയിലുള്ള മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യതയുണ്ട്. എന്നാൽ ആശങ്ക വേണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group