video
play-sharp-fill

ഇടുക്കിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു; മാങ്കുളത്ത് മിനി ഡാം നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കെ.എസ്. ആർ കമ്പനിയുടെ സൈറ്റ് എൻജിനീയറാണ്  മരിച്ചത് ; കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: സ്വകാര്യ കമ്പനി എൻജിനീയർ മാങ്കുളത്ത് പുഴയിൽ മുങ്ങിമരിച്ചു. ആനച്ചാൽ സ്വദേശി ചൂണ്ടക്കുന്നേൽ സത്യൻ(42) ആണ് മരിച്ചത്.

മാങ്കുളത്ത് മിനി ഡാം നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കെ.എസ്. ആർ കമ്പനിയുടെ സൈറ്റ് എൻജിനീയറാണ് മരിച്ച സത്യൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമ്പൻകുത്ത് ചപ്പാത്തിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണതാകാമെന്നാണ് നിഗമനം.

നാട്ടുകാർ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തു.