video
play-sharp-fill

ഇടുക്കി ഉപ്പുതറയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് മുണ്ടക്കയം സ്വദേശിനി

ഇടുക്കി ഉപ്പുതറയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് മുണ്ടക്കയം സ്വദേശിനി

Spread the love

സ്വന്തം ലേഖിക

ഉപ്പുതറ: ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍.

പത്തേക്കര്‍ പുത്തൻവീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴുമാസം ഗര്‍ഭിണിയായിരുന്നു ഗ്രീഷ്മ. മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനില്‍ ഗണേശൻ-സെല്‍വി ദമ്പതികളുടെ മകളായ ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണു വിവാഹിതരായത്.

26നു വൈകിട്ട് നാലോടെ ഭര്‍തൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നു വിഷ്ണുവിനെ വിളിച്ചുവരുത്തി വീടിനു പിൻവശത്തെ വാതില്‍ തുറന്നപ്പോഴാണു ഗ്രീഷ്മയെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്.

ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഉപ്പുതറ പൊലീസ് കേസെടുത്തു.