
നഗ്നനായി പൂജ നടത്തിയാല്‍ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളൂവെന്ന് വെളിപ്പെടുത്തൽ; പൂജക്ക് ക്ഷേത്രത്തിലെത്തുന്നത് അശ്ലീല വീഡിയോ നിറച്ച ഫോണുമായി; നഗ്നരായി വന്നാല്‍ പ്രത്യേക പൂജകള്‍ പഠിപ്പിക്കാമെന്ന് കുട്ടികള്‍ക്ക് വാഗ്ദാനം; ഇടുക്കിയിൽ ആണ്‍കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത പൂജാരി പിടിയിലായത് ഇങ്ങനെ…..!
സ്വന്തം ലേഖിക
ഇടുക്കി: പൂജകള്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത പൂജാരി അറസ്റ്റിലായതോടെ പുറത്ത് വരുന്നത് കൂടുതല്‍ വിവരങ്ങള്‍.
ഇടുക്കിയിലെ മാട്ടുക്കട്ട സ്വദേശി ചേറാടിയില്‍ സാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും അവര്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തുവെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തില്‍ പൂജകള്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
ഏപ്രില്‍ ഒന്‍പതിന് ഇടുക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രണ്ടാഴ്ചയ്ക്ക് മുന്‍പ് ഇവിടുത്തെ ക്ഷേത്രത്തില്‍ പൂജാരിയായെത്തിയ വ്യക്തിയായിരുന്നു സാജന്‍.
പുതിയ പുജാരി വന്നതറിഞ്ഞ് ക്ഷേത്രത്തില്‍ പൂജകള്‍ പഠിക്കാനായി ചില ആണ്‍കുട്ടികള്‍ എത്തുകയായിരുന്നു. പൂജകള്‍ പഠിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ സാജന്‍ പ്രകൃതിവിരുദ്ധ പ്രവൃത്തികള്‍ക്ക് പ്രേരിപ്പിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്.
നഗ്നനായി പൂജ നടത്തിയാല്‍ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളൂ എന്നാണ് സാജന്‍ കുട്ടികളോട് പറഞ്ഞത്. മാത്രമല്ല സാജന്‍ കുട്ടികളെ മൊബെെല്‍ ഫോണിലുള്ള അശ്ലീല വീഡിയോകള്‍ കാണിച്ചുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
പുജ കഴിഞ്ഞുള്ള രാത്രി സമയങ്ങളില്‍ ഇയാള്‍ക്ക് അശ്ലീല വീഡിയോ കാണുന്നത് പതിവാവായിരുന്നെന്നും പൊലീസ് പറയുന്നു. ചില പ്രത്യേക പൂജകള്‍ പഠിക്കുവാന്‍ ഒറ്റയ്ക്ക് വരണമെന്നും ഇയാള്‍ കുട്ടികളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.