
ഇടുക്കി: ഇടുക്കി പൊന്മുടി കൊമ്പോടിഞ്ഞാല്‍ ഭാഗത്തെ ജലാശയത്തില്‍ നിന്നും രണ്ടുമാസം പഴക്കമുള്ളതെന്നു സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.
ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നപ്പോഴാണ് അസ്ഥികൂടം ദൃശ്യമായത്. വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചു. പ്രാഥമിക ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.