ഇടത്തേക്ക് വീശി ഇടുക്കിയിലെ കാറ്റ് ; തകര്‍ച്ച വിശ്വസിക്കിനാവാതെ യു.ഡി.എഫ്..!

ഇടത്തേക്ക് വീശി ഇടുക്കിയിലെ കാറ്റ് ; തകര്‍ച്ച വിശ്വസിക്കിനാവാതെ യു.ഡി.എഫ്..!

സ്വന്തം ലേഖകന്‍

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ഇടത്പക്ഷത്തിന്റെ നേട്ടം വിശ്വസിക്കാനാവാതെ യുഡിഎഫ്. വിജയത്തിനാധാരമായത് ചിട്ടയായ പ്രവര്‍ത്തനവും സര്‍ക്കാരിന്റെ മികവുമാണെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. പ്രതീക്ഷിച്ച നേട്ടം നേടാനാകാത്തതില്‍ അസ്വസ്ഥമാണ് ബി.ജെ.പി നേത്യത്വം.

യുഡിഎഫ് കോട്ടയെന്ന് അവകാശപ്പെടുന്ന ഇടുക്കി ഇടത് തരംഗത്തില്‍ ചുവന്നു. ജില്ല പഞ്ചായത്തില്‍ 10 സീറ്റ് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കഴിഞ്ഞ തവണ 11 സീറ്റ് കിട്ടിയിടത്ത് യുഡിഎഫ് നേടിയത് ആറ് സീറ്റുകള്‍. ബ്ലോക്ക് പഞ്ചായത്തിലുണ്ടായിരുന്ന മേല്‍ക്കൈയും യുഡിഎഫിന് നഷ്ടമായി. ബ്ലോക്കുകളുടെ എണ്ണം രണ്ടില്‍ നിന്ന് നാലാക്കി ഉയര്‍ത്താനും എല്‍ഡിഎഫിന് കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് 52 പഞ്ചായത്തുകളില്‍ 27എണ്ണം നേടി നേരിയ മുന്‍തൂക്കം നിലനിര്‍ത്തി. കട്ടപ്പന നഗരസഭ നിലനിര്‍ത്താനായതും ത്രിശങ്കുവായ തൊടുപുഴയില്‍ പിന്നിലായില്ലെന്നതും ആശ്വാസമായി. തൊടുപുഴ നഗരസഭ പിടിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ബിജെപിക്ക് സീറ്റുകളുടെ എണ്ണം എട്ടില്‍ നിന്ന് ഉയര്‍ത്താനായില്ല. പ്രതീക്ഷയര്‍പ്പിച്ചിരുന്ന പഞ്ചായത്തുകളിലായിരുന്നു ബിജെപിക്ക് തിരിച്ചടി. എന്നാല്‍ വോട്ട് വിഹിതം ഉയര്‍ത്താനായത് നഷ്ടങ്ങള്‍ക്കിടയിലും ബിജെപിക്ക് ആശ്വാസമായി.