play-sharp-fill
ഇടുക്കി കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം;  പോലീസുകാരെ കടിച്ചു പറിച്ചു..! എസ്.ഐയുടെ കൈയ്ക്ക് പരിക്കേറ്റു..! പോലീസുകാർക്ക് നേരെ അസഭ്യ വര്‍ഷവും ആക്രമണവും; ലോക്കപ്പിലടക്കാൻ ശ്രമിച്ചപ്പോൾ തല ഗ്രില്ലിലും ഭിത്തിയിലും ഇടിച്ച് സ്വയം പരിക്കേല്‍പ്പിക്കൽ ;  എരുമേലി സ്വദേശിയായ പ്രതിയെ കീഴടക്കി പൊലീസ്

ഇടുക്കി കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം; പോലീസുകാരെ കടിച്ചു പറിച്ചു..! എസ്.ഐയുടെ കൈയ്ക്ക് പരിക്കേറ്റു..! പോലീസുകാർക്ക് നേരെ അസഭ്യ വര്‍ഷവും ആക്രമണവും; ലോക്കപ്പിലടക്കാൻ ശ്രമിച്ചപ്പോൾ തല ഗ്രില്ലിലും ഭിത്തിയിലും ഇടിച്ച് സ്വയം പരിക്കേല്‍പ്പിക്കൽ ; എരുമേലി സ്വദേശിയായ പ്രതിയെ കീഴടക്കി പൊലീസ്

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ അതിക്രമം.യുവാവിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ. ബൈജു പി ബാബുവിന്റെ കൈയ്ക്ക് പരിക്കേറ്റു. മറ്റൊരു പൊലീസുകാരനും കടിയേറ്റു. സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരനായ എരുമേലി സ്വദേശി ഷാജി തോമസിനെ പൊലീസ് അറസ്റ്റു ചെയ്തു.

തൊടുപുഴ – പാലാ റൂട്ടിൽ സർവീസ് നടത്തുന്ന തച്ചുപറമ്പില്‍ എന്ന ബസിലെ ജീവനക്കാരനാണ് ഷാജി. ഇതേ ബസിന് മുന്നില്‍ സര്‍വ്വീസ് നടത്തുന്ന സാവിയോ എന്ന ബസില്‍ ഇയാൾ തൊടുപുഴയില്‍ നിന്നും കയറി. ടിക്കറ്റെടുക്കാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കവും ഉന്തും തള്ളുമായി. ഇതോടെ ജീവനക്കാർ വിവരം കരിങ്കുന്നം പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരിങ്കുന്നത്തെത്തിയപ്പോൾ പൊലീസുകാരെത്തി ഷാജിയെ പിടിച്ചുകൊണ്ടു പോയി. സ്റ്റേഷനുള്ളിലേക്ക് കയറിയതോടെ ഷാജിയുടെ മട്ടും ഭാവവും മാറി. ഇയാൾ പോലീസുകാർക്ക് നേരെ അസഭ്യ വര്‍ഷവും ആക്രമണവും നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

യുവാവിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർക്ക് പരിക്കേറ്റത്. സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ കീഴടക്കിയത്.

ലോക്കപ്പിലടക്കാൻ ശ്രമിച്ചപ്പോൾ തല ഗ്രില്ലിലും ഭിത്തിയിലും ഇടിച്ച് സ്വയം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ഇതോടെ യുവാവിന്റെ സുഹൃത്തുക്കളെ പോലീസ് വിളിച്ചുവരുത്തി. കുറച്ചു വര്‍ഷങ്ങളായി യുവാവ് മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്.

മുമ്പ് കോടതിയിൽ ഹാജരാക്കുന്നതിനിടെ മജിസ്ട്രേറ്റിനെ ആക്രമിച്ചതുൾപ്പെടെ കേസുകളിൽ പ്രതിയാണ് ഇയാൾ. ചിറ്റാർ സ്റ്റേഷനിൽ എട്ടു കേസുകളിലും തലയോലപ്പറമ്പിൽ ഒരു കേസിലും ഇയാൾ പ്രതിയാണ്.