video
play-sharp-fill

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

ഇടുക്കി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയും , ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞാര്‍ ഞരളംപുഴ സ്വദേശി കാര്‍ത്തികേയ(20)നെ ആണ് മുട്ടം പോലീസ് അറസ്റ്റു ചെയ്തത്.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ തന്ത്രപരമായി കളമശേരിയിലെ ലോഡ്ജില്‍ എത്തിച്ച്‌ ബലം പ്രയോഗിച്ച്‌ പ്രതി കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ ഫോട്ടോകളും വീഡിയോകളും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പെണ്‍കുട്ടി അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്.

ഞരളംപുഴയിലെ ബന്ധുവിന്റെ വീട്ടില്‍നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇന്‍സ്പെക്ടര്‍ സോള്‍ജിമോന്റെയും എ.എസ്.ഐ.മാരായ ബിന്ദു, പ്രദീപ്, സീനിയര്‍ സി.പി.ഒ. മാരായ ലിജു, ജോബി, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group