ഇടുക്കി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ നാല്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പൈനാവ് സ്വദേശിയെയാണ് എറണാകുളത്തു നിന്നും ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടി ചൈൽഡ് ലൈനിൻറെ സംരക്ഷണത്തിലായിരുന്നു. അവധി ദിവസങ്ങളിൽ മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ വീട്ടിലെത്തിയ ദിവസങ്ങളിലായിരുന്നു പീഡനത്തിനിരയായത്.
ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്ത് വന്നത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.