
സ്വന്തം ലേഖകൻ
ഇടുക്കി: പുഴയില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി അമിത്ത് മാത്യു (17) ആണ് മരിച്ചത്.
വീട്ടുകാര്‍ക്കൊപ്പം മങ്കുളം വല്യപാറക്കുടിയിൽ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി കയത്തില്‍ വീണായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അമിതിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയാണ് അമിത് വീട്ടുകാർക്കൊപ്പം മൂന്നാറിലെത്തിയത്.
അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.അരൂര്‍ മേഴ്‌സി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അമിത്.