video
play-sharp-fill

രാത്രി ഏറെ വൈകി മൊബൈലിലേക്ക് കോളുകളെത്തും, അറ്റൻഡ് ചെയ്താൽ മറുതലക്കൽ കുഞ്ഞുങ്ങളും പെൺകുട്ടികളും കരയുന്ന ശബ്ദം മാത്രം; തിരിച്ചു വിളിച്ചാൽ കോൾ കണക്ടാവില്ല : ഉറക്കം നഷ്ടപ്പെട്ട് ഒരു ഗ്രാമം മുഴുവനും

രാത്രി ഏറെ വൈകി മൊബൈലിലേക്ക് കോളുകളെത്തും, അറ്റൻഡ് ചെയ്താൽ മറുതലക്കൽ കുഞ്ഞുങ്ങളും പെൺകുട്ടികളും കരയുന്ന ശബ്ദം മാത്രം; തിരിച്ചു വിളിച്ചാൽ കോൾ കണക്ടാവില്ല : ഉറക്കം നഷ്ടപ്പെട്ട് ഒരു ഗ്രാമം മുഴുവനും

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി : രാത്രി ഏറെ വൈകി മൊബൈലിലേക്ക് കോളുകളെത്തും. അറ്റൻഡ് ചെയ്താൽ മറുതലക്കൽ കുഞ്ഞുകുട്ടികളും പെൺകുട്ടികളും കരയുന്ന ശബ്ദം മാത്രം. തിരിച്ചു വിളിച്ചാൽ കോൾ കണക്ടാവില്ല. ഉറക്കം നഷ്ടപ്പെട്ട് നെടുങ്കണ്ടത്തെ ഗ്രാമം. രാത്രി പത്തര മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് കോളുകൾ വരുന്നത്. 13 സെക്കൻഡ് മാത്രമാണ് കോൾ ദൈർഘ്യം. ഏതാനും സെക്കൻഡിനുള്ളിൽ ഫോൺ കട്ടാകും.

ഇതോടെ ഫോൺ എടുക്കുന്നവർക്ക് ഉറക്കം നഷ്ടപ്പെടും. തിരികെ വിളിച്ചാൽ കോൾ കണക്ടാകില്ല. ഇതോടെ കോൾ ലഭിച്ചവർ പരിഭ്രാന്തിയിലാകും. ഇടുക്കിയിലെ ഒട്ടേറെപ്പേർക്കാണ് ഒരാഴ്ചയ്ക്കിടെ ഇത്തരം ഫോൺ കോളുകൾ എത്തിയത്. അതേസമയം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ പുതിയ തട്ടിപ്പാണ് ഈ മൊബൈൽ ഫോൺ കോളുകൾക്കു പിന്നിലെന്നു സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചു വിളിച്ചാൽ നിമിഷങ്ങൾക്കകം മൊബൈൽ ഫോണിലെ റീചാർജ് തുകയുടെ ബാലൻസ് നഷ്ടപ്പെടും. മൊബൈൽ ഫോൺ ഉപഭോക്താക്കളെ ചതിക്കുഴിയിൽ വീഴ്ത്തി ഫോൺ വിശദാംശങ്ങൾ ചോർത്തുകയും പണം തട്ടുകയും ചെയ്യുന്ന ‘വാൻഗിരി തട്ടിപ്പ് വീണ്ടും വ്യാപകമാകുന്നതായി സംശയമുണ്ട്.

സൊമാലിയയിൽ നിന്ന് ‘00252’ ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് ഒട്ടേറെ പേർക്ക് ഇത്തരം ഫോൺ കോളുകൾ വരുന്നതെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ മൊബൈൽ ഫോണിലെ വിവരങ്ങളെല്ലാം ചോർത്തപ്പെടുമെന്നും പറയപ്പെടുന്നു.