
ഇടുക്കി: ഇടുക്കി പാറത്തോട് ഇരുമലകപ്പിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ വീടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് സെൻറ് ജോർജ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആൽബർട്ട് ബിനോയി (12) ആണ് മരിച്ചത്.
ചിന്നാർ പുഴയുടെ കൈത്തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടിലെ പാറക്കെട്ടിൽ നിന്നും തെന്നി വീണതാകമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വെള്ളത്തൂവൽ പൊലീസ് നാളെ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടം നടത്തും.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് ആൽബർട്ടിനെ കാണാതായത്. ഇതിനു ശേഷം പൊലീസും നാട്ടുകാരും സമീപ പ്രദേശങ്ങളിലും പെരിഞ്ചാംകുട്ടി തേക്ക് പ്ലാൻറേഷനിലും തെരച്ചിൽ നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group